2019 ലെ ലോകകപ്പിൽ കളിക്കും: ശ്രീശാന്ത്

കോട്ടയം| VISHNU N L| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (08:54 IST)
2019 ലെ ലോകകപ്പിൽ കളിക്കുമെന്ന് മലയാളിക് ക്രിക്കറ്റ് താരം ശ്രീശാന്ത്.
ലോക ആത്മഹത്യാ ദിനാചരണത്തിന്റെ ഭാഗമായി
ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് വിദ്യാർത്ഥികളുമായി സംസാരിക്കുമ്പോഴാണ് ശ്രീശാന്ത് തന്റെ ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവച്ചത്. ഇനി എട്ടുവര്‍ഷം കൂടി ക്രിക്കറ്റില്‍ തുടരുമെന്നും അടുത്ത ലോക കപ്പില്‍ കളിക്കുമെന്നും ശ്രീശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'തിഹാർ ജയിലിൽ കഴിയുമ്പോൾ ജീവിതം ഉപേക്ഷിക്കണമെന്ന് തോന്നി,ഗോപാൽ ചന്ദ എന്നസാർ എന്നെ ഉപദേശിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈ നമ്മുടെ തോളിൽ വന്ന് കുഴപ്പമില്ല മോനെ എന്നു പറയുന്നത് വലിയൊരാശ്വാസമാണ്. അത് എന്നെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു. എനിക്ക് ആറുമാസം പ്രായമുള്ളപ്പോൾ ട്യൂമർ ബാധിച്ചു. അന്ന് മാതാപിതാക്കൾ ഏറ്റുമാനൂരപ്പന് അടിമ വച്ചതാണ്. ആ ശക്തി ഇന്നുമുണ്ട്- ശ്രീശാന്ത്
പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :