കേരളം മതഭ്രാന്തന്മാരുടെ നാടാകുന്നു, ജാതിഭ്രാന്ത് വര്‍ദ്ധിക്കുന്നു: എകെ ആന്റണി

   എകെ ആന്റണി , കോണ്‍ഗ്രസ് , കേരളം മതഭ്രാന്തന്മാരുടെ നാട്
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (19:11 IST)
കേരളം മതഭ്രാന്തന്മാരുടെ നാടായി തീരുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ത്രമന്ത്രിയുമായ എകെ ആന്റണി. അപകടകരമായ അവസ്ഥയിലൂടെയാണ് കേരളത്തിലെ മതവികാരം കടന്നു പോകുന്നത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞു ഗുരുദേവന്‍ നയിച്ച നാട്ടില്‍ ജാതിഭ്രാന്തും മതഭ്രാന്തും കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളാത്തിലെ ജാതിഭ്രാന്തും മതഭ്രാന്തും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ നാട്ടിലാണ് ഇത്തരം സംഭവങ്ങള്‍. അപ്രിയസത്യങ്ങള്‍ വിളിച്ചു പറയാന്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പടെ മടിയും ഭയവുമാണെന്നും ആന്റണി പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ കെ ആന്റണി രാവിലെ പറഞ്ഞിരുന്നു. തമ്മില്‍ ഭേദം തൊമ്മനാണെന്ന് ജനങ്ങള്‍ക്ക് അറിയാം. എല്ലാ പാര്‍ട്ടികളെയും വിലയിരുത്തുമ്പോള്‍ കേരളത്തിന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ യു ഡി എഫിന് മാത്രമേ കഴിയുകയുള്ളൂവെന്നും
ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിലെ പുനസംഘനാ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും ആന്റണി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും വി എം സുധിരനും രമേശ് ചെന്നിത്തലയ്ക്കും അറിയാം. അവര്‍ മൂന്നും കൂടി ശ്രമിച്ചാല്‍ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നവും ഇല്ലെന്നും ആന്റണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :