തമ്മില്‍ ഭേദം തൊമ്മനെന്ന് ജനങ്ങള്‍ക്കറിയാം; അതിനാല്‍ യുഡിഎഫ് തന്നെ അധികാരത്തിലെത്തും: ആന്റണി

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2015 (12:36 IST)
സംസ്ഥാനത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ കെ ആന്റണി. തമ്മില്‍ ഭേദം തൊമ്മനാണെന്ന് ജനങ്ങള്‍ക്ക് അറിയാം. എല്ലാ പാര്‍ട്ടികളെയും വിലയിരുത്തുമ്പോള്‍ കേരളത്തിന്റെ താല്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ യു ഡി എഫിന് മാത്രമേ കഴിയുകയുള്ളൂവെന്നും
ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താല്‍ക്കാലിക ലാഭം ഉണ്ടാക്കുന്നതിനായി 87ലെ തെരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ ജാതിമതവികാരം ഇടതുമുന്നണി ആളിക്കത്തിച്ചു. ജാതിമതവികാരം ആളിക്കത്തിച്ചാണ് അന്നത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചത്.

സി പി എം അണികളില്‍ കുത്തിവെച്ച വര്‍ഗീയ വിഷം ഇപ്പോള്‍ തിരിഞ്ഞ് കുത്തുകയാണെന്നും ആന്റണി ആരോപിച്ചു.

കോണ്‍ഗ്രസിലെ പുനസംഘനാ പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നും ആന്റണി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും വി എം സുധിരനും രമേശ് ചെന്നിത്തലയ്ക്കും അറിയാം. അവര്‍ മൂന്നും കൂടി ശ്രമിച്ചാല്‍ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്നവും ഇല്ലെന്നും ആന്റണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :