പാലക്കാട്|
vishnu|
Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (14:41 IST)
കേരളം എന്നു കേള്‍ക്കുമ്പോള്‍ പ്രവാസികളുടെ മനസിലേക്ക് ഓടിയെത്തുന്നത് കുളിരുള്ള രാത്രികളും തണല്‍ തണുപ്പില്‍ നടക്കുന്ന മനുഷ്യരും കാലികളുമൊക്കെയാണ്. എന്നാല്‍ ഇനി അതൊക്കെ മറന്നേക്കു. കാരണം കേരളം രാജ്യത്തെ ചൂടുകൂടിയ സംസ്താനങ്ങളുടെ പട്ടികയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാജില്ലയിലും 32ഡിഗ്രിക്ക് മുകളിലാണ് നിലവിലെ താപനില.
വേനല്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസം കൂടി ശേഷിക്കാനിരിക്കെ കേരളം ഇപ്പോഴേ കൊടും ചുടില്‍ പൊള്ളിക്കരിയാന്‍ തുടങ്ങിയിരിക്കുന്നു.
വേനലിന്റെ തുടക്കത്തില്‍ത്തന്നെ ചൂട് ഉയരുന്നതിനാല്‍ ഈവര്‍ഷവും വേനല്‍ കേരളത്തെ തീച്ചൂളയാക്കുമെന്നാണ് നിഗമനം.
സംസ്ഥാനത്ത് ശരാശരിയില്‍നിന്ന് ചൂട് കൂടുന്നു എന്ന് കലാവസ്ഥാനിരീക്ഷണ കേന്ദ്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴകുറയുന്നതാണ് കേരളത്തില്‍ കനത്ത ചൂട് അനുഭവപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ജനവരി ഒന്നുമുതല്‍ ഫെബ്രുവരി 17 വരെ രേഖപ്പെടുത്തിയിരിക്കുന്ന കേരാളത്തിലെ ശരാശരി താപനില 32.8 ഡിഗ്രിയാണ് എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം പാലക്കാട്ട് താപനില 38 ഡിഗ്രിക്കു മുകളില്‍ ഇപ്പോള്‍ തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു. പാലക്കാട് ഒരാള്‍ക്ക് സൂര്യതാപമേറ്റതൊടെയാണ് താപനില 38 ഡിഗ്രിക്ക് മുകളിലെത്തിയതായി മനസിലായത്. സാധാരണ ഗതിയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ്സിന് മുകളിലെത്തുമ്പോള്‍ മാത്രമാണ് സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളത്. ഇതിനു പുറമേ കേരളത്തിന്റെ പല പ്രദേശങ്ങളിലും
പ്രതീക്ഷിച്ചതിലും അധികം താപനിലയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് സാധാരണ രേഖപ്പെടുത്തിയതില്‍നിന്ന് തെക്കന്‍ ജില്ലകളില്‍ രണ്ടും വടക്കന്‍ജില്ലകളില്‍ മൂന്നും ഡിഗ്രി ചൂടുകൂടി.
മുണ്ടൂര്‍ ഐആര്‍ടിസിയില്‍ 39 ഡിഗ്രിയും മലമ്പുഴയില്‍ 37 ഡിഗ്രിയും തിങ്കളാഴ്ച രേഖപ്പെടുത്തി. ഈവര്‍ഷത്തെ ഏറ്റവും കൂടിയ താപനിലയാണിത്. പാലക്കാടുള്‍പ്പെടെയുള്ള വടക്കന്‍ജില്ലകളില്‍ ഇക്കുറി ചൂടുകൂടുംമെന്ന് തന്നെയാണ് ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ചൂട് ഇത്രയും അധികം വര്‍ധിക്കാന്‍ കാരണം ഈ ദിവസങ്ങളില്‍ കിട്ടേണ്ട മഴ കുറഞ്ഞതാണ്. ജനവരി ഒന്നുമുതല്‍ ഫിബ്രവരി 16വരെ 14.3 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. എന്നാല്‍, പെയ്തത് വെറും 4.6 മില്ലീമീറ്ററാണ്.
കൂടാതെ കര്‍ണാടകത്തിലും തമിഴ്‌നാടിന്റെ ഉള്‍നാടുകളിലുംനിന്നുള്ള വരണ്ടകാറ്റിന്റെ സ്വാധീനവും ഈ മേഖലകളില്‍ ചൂട് കുടാന്‍ ഇടയാക്കുന്നു. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് കേരളത്തില്‍ വേനല്‍ കനക്കുന്നത്. മാര്‍ച്ച് അവസാനത്തോടെയാണ് വേനല്‍മഴ തുടങ്ങിയാണ് വേനല്‍ അറുതികള്‍ക്ക് ശമനം ഉണ്ടാവുക. എന്നാല്‍ കാലാവസ്ഥയിലെ മാറ്റം ഇത്തവണ വേനല്‍ മഴയിലും പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്.