തിരുവനന്തപുരം|
vishnu|
Last Updated:
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (13:25 IST)
കേരളത്തില്‍ പകര്‍ച്ചപ്പനി ബാധ ഗുരുതരമായ അവസ്ഥയിലേക്ക് വളരുകയാണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ നിലതുടര്‍ന്നാല്‍ സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രാണാതീതമാകുമെന്ന് വകുപ്പ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചിട്ടുണ്ട്.
പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, എച്ച്1 എന്‍1 ഭീതിയെത്തുടര്‍ന്ന് അലിഗഡ് സര്‍വകലാശാലയ്ക്കു 25 വരെ അവധി നല്‍കി. അലിഗഡ് വനിതാ കോളജിലെ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം എച്ച്1 എന്‍1 മൂലം മരിച്ചിരുന്നു.