അനുബന്ധ വാര്‍ത്തകള്‍
- സ്കൂളുകള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാസ്ക് ധരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം
- നാളെ മുതല്‍ സ്കൂളുകള്‍ തുറക്കുന്നു; 42.9 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്ക്
- ലോക പുകയിലരഹിത ദിനം: ബോധവത്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ്
- സ്വർണവില കുറഞ്ഞു
- തൃക്കാക്കരയിൽ കനത്ത പോളിംഗ്: മദ്യപിച്ചെത്തിയെന്ന ആരോപണത്തിൽ പ്രിസൈഡിങ് ഓഫീസറെ മാറ്റി
ഇത്തവണ വേനൽമഴ ലഭിച്ചത് 85 % അധികം, ഏറ്റവും കൂടുതൽ എറണാകുളത്ത്
സംസ്ഥാനത്ത് ഇത്തവണ 85 ശതമാനത്തിലധികം വേനൽമഴ ലഭിച്ചതായി കണക്കുകൾ. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 361.5 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ 668.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വര്ഷം ഇത് 751 മില്ലിമീറ്റർ മഴയായിരുന്നു.
എല്ലാ ജില്ലകളിലും സാധാരണ ലഭിക്കുന്നതിനേക്കാൾ മഴ ലഭിച്ചു. എറണാകുളം ജില്ലയിൽ1007.6 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 971.6 മില്ലിമീറ്റര്‍ മഴ ലഭിച്ച കോട്ടയവും 944.5 മില്ലിമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയുമാണ് തൊട്ടുപിറകില്‍. പാലക്കാട് 396.8, കാസർകോഡ് 473 മില്ലിമീറ്റർ എന്നിങ്ങനെയാണ് കണക്ക്.