അനുബന്ധ വാര്‍ത്തകള്‍
- സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ഇന്ന് കൂടി അപേക്ഷ സമർപ്പിക്കാം
- സ്പീക്കര്‍ എം ബി രാജേഷിന്റെ പേരില്‍ വ്യാജ വാട്സാപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
- ഏപ്രില്‍ 25 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- കോഴിക്കോട് വൻ ലഹരിവേട്ട, 10 ലക്ഷം രൂപയുടെ ബ്രൗൺഷുഗർ പിടിച്ചെടുത്തു
- എല്ലാ ജില്ലകളിലുമായി 68 ബവ്റിജസ് ഷോപ്പുകൾ തുറക്കും: പട്ടിക പുറത്ത്
ന്യൂനമർദ്ദപാത്തി: കേരളത്തിൽ അഞ്ചുദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ
വടക്കൻ കർണാടക മുതൽ കോമറിൻ മേഖല വരെ നീണ്ട് കിടക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമഴയാണ് പ്രവചിക്കുന്നത്.
ഈ ദിവസങ്ങളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലാണ്. ഇടിമിന്നൽ ജാഗ്രത പുലർത്തണമെന്നും നിർദേശത്തിൽ പറയുന്നു.