സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ നീട്ടാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശുപാര്‍ശയില്‍ ഇന്ന് അന്തിമ തീരുമാനം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 നവം‌ബര്‍ 2021 (12:44 IST)
സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ നീട്ടാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ ശുപാര്‍ശയില്‍ ഇന്ന് അന്തിമ തീരുമാനം. കൂടാതെ പ്ലസ് വണ്‍ സീറ്റ് കുറവായതിനാല്‍ 52 പുതിയ ബാച്ചുകള്‍ അനുവദിക്കാനും ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇക്കാര്യം തീരുമാനിക്കുന്നത്. പാഠഭാഗങ്ങള്‍ ഉച്ചവരെയുള്ള ക്ലാസുകള്‍ കൊണ്ട് തീരാത്തതിനാലാണ് വൈകുന്നേരം വരെയാക്കുന്നത്. കൂടാതെ മുഴുവന്‍ പാഠഭാഗങ്ങള്‍ പഠിപ്പിക്കാതെ മുന്‍വര്‍ഷത്തെപോലെ പ്രധാനപ്പെട്ടതുമാത്രം നോക്കുന്ന രീതിയും പരിഗണനയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :