മൊബൈൽ ഫോൺ നൽകിയില്ല, പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്‌ത നില‌യിൽ

ഇടുക്കി| അഭിറാം മനോഹർ| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (20:19 IST)
ഇടുക്കി. ഫോൺ നൽകാത്തതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ചെയ്‌ത നിലയിൽ കണ്ടെത്തി. ഇടുക്കി കൊക്കയാറിലാണ് സംഭവം. റസല്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ റസൽ ഫോൺ ഉപയോഗിക്കുന്നത് കണ്ട മാതാവ് ഫോൺ മാറ്റിവെച്ചിരുന്നു. കുട്ടിയോട് പഠിക്കാന്‍ ആവശ്യപ്പെടുകയും പഠനത്തിന് ശേഷം മൊബൈല്‍ തിരികെ നല്‍കാമെന്ന് മാതാവ് പറയുകയും ചെയ്തു.

ഉച്ചയോടെ കുട്ടി പഠനത്തിന് ശേഷം മാതാവിനെ സമീപിക്കുകയും ഫോണ്‍ കൈമാറുകയും ചെയ്തു. പിന്നീട് മാതാവും സഹോദരിയും തൊട്ടടുത്തുള്ള വീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ റസലിന്റെ മുറി പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ട് തുറക്കാത്തതിനെത്തുടര്‍ന്ന് മാതാവും സഹോദ്രനും മുറിയുടെ വാതിൽ ചവിട്ടിതുറന്ന് അകത്ത് കടന്നപ്പോളാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ നല്‍കാത്തതിലുള്ള മനോവിഷമത്തില്‍ റസല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :