രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ, ആലപ്പുഴ വഴി, സമയക്രമം

അഭിറാം മനോഹർ| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (12:41 IST)
കേരളത്തിന് ഓണസമ്മാനമായി ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഞായറാഴ്ച സര്‍വീസ് ആരംഭിക്കും. കാസര്‍കോട് തിരൂവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്. നേരത്തെ അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. ഞായറാഴ്ച വന്ദേഭാരത് ഉള്‍പ്പടെ രാജ്യത്ത് 9 ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്ന് സര്‍വീസ് തുടങ്ങി വൈകീട്ട് 3:05ന് തിരുവനന്തപുരത്തെത്തുന്ന സര്‍വീസാണ് രണ്ടാം വന്ദേഭാരതിനായി നിശ്ചയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകീട്ട് 4:05നാണ് മടക്കയാത്ര. കണ്ണൂര്‍,കോഴിക്കോട്,ഷൊര്‍ണൂര്‍,തൃശൂര്‍,എറണാകുളം ജംഗ്ഷന്‍, ആലപ്പുഴ,കൊല്ലം സ്‌റ്റോപ്പുകളാണ് പരിഗണനയിലുള്ളത്. 8 മണീക്കൂര്‍റാണ് കാസര്‍കോട് തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. ആഴ്ചയില്‍ 6 ദിവസമായിരിക്കും സര്‍വീസ് നടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :