മഴയോട് മഴ ! 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; യെല്ലോ അലര്‍ട്ട് രണ്ടിടത്ത്

രേണുക വേണു| Last Modified വ്യാഴം, 19 മെയ് 2022 (11:27 IST)

സംസ്ഥാനത്ത് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറില്‍
കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍
മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കര്‍ണാടകയ്ക്ക് മുകളിലുള്ള ചക്രവാതചുഴിയും അറബിക്കടലിലെ പടിഞ്ഞാറന്‍ കാറ്റുമാണ് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :