ചക്രവാതച്ചുഴി ന്യൂനമർദ്ദമായി, സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2022 (13:04 IST)
കേരള-കർണാടക തീരത്ത് തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച മാന്ദൗസ് ചുഴലിക്കാറ്റിൻ്റെ ഭാഗമായ ചക്രവാതച്ചുഴി ന്യൂനമർദ്ധമായി ശക്തിപ്രാപിച്ചു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് 2-3 ദിവസത്തിനുള്ളിൽ ദുർബലമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇതിൻ്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിൽ സംസ്ഥാനമെങ്ങും വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളിലൊഴികെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :