മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാർ; പി എസ് സി ചെയർമാൻ

Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (11:55 IST)
എല്ലാ പിഎസ്‌സി പരീക്ഷകളും ഇനി മലയാളത്തില്‍. ചോദ്യ പേപ്പറുകള്‍ മലയാളത്തിലാക്കാന്‍ തത്വത്തില്‍ തീരുമാനമെന്ന് പി.എസ്.സി ചെയര്‍മാന്‍. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പി.എസ്.സി പരീക്ഷകള്‍ മുഴുവന്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെയർമാൻ.

ഇംഗ്ലീഷിലെ അതേ നൈപുണ്യത്തില്‍ മലയാളത്തിലും ചോദ്യം തയാറാക്കേണ്ടത് കോളജ് അധ്യാപകരാണ്. എല്ലാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മാരുടേയും യോഗം വിളിക്കും. പ്രായോഗിക വശം പഠിക്കാന്‍ സമിതി മലയാളത്തില്‍ പരീക്ഷ നടത്തുന്നതില്‍ പിഎസ്‌സിക്ക് എതിര്‍പ്പില്ലായെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

മലയാളത്തില്‍ പരീക്ഷകള്‍ നടത്താന്‍ പി.എസ്.സിക്ക് ഒരുകാലത്തും എതിര്‍പ്പില്ലെന്നും പി.എസ്.സി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പി.എസ്.സി ഉന്നയിച്ചിരുന്ന തടസ്സവാദങ്ങളെല്ലാം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച് നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :