എട്ട് ദിവസം കൊണ്ട് മലയാളി കുടിച്ച് തീർത്തത് 487 കോടിയുടെ മദ്യം !

Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (14:06 IST)
മദ്യപാനത്തിന്റെ കാര്യത്തിൽ മലയാളി വേറെ ലെവലാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. മദ്യപിച്ച് മുൻ‌വർഷത്തെ കണക്കുകൾ മറികടക്കാൻ മലയാളിക്ക് പ്രയാസമൊന്നുമില്ലെന്ന് തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞ 8 ദിവസം കൊണ്ട് കേരളത്തിലെ മദ്യപാനികൾ കുടിച്ച് തീർത്തത് 487 കോടി രൂപയുടെ മദ്യമാണ്.

ഓണത്തിന്റെ തലേദിവസമായ ഉത്രാട ദിവസം മാത്രം വിറ്റ് പോയത് 90.32 കോടിയുടെ മദ്യമാണ്. ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ കോടിക്കണക്കിനു മദ്യമാണ് ഇത്തവണ വിറ്റു പോയിരിക്കുന്നത്.

457 കോടി രൂപയുടെ മദ്യമായിരുന്നു കഴിഞ്ഞ തവണ ഓണക്കാലത്ത് മലയാളികൾ കുടിച്ച് തീർത്തത്. 30 കോടിയുടെ വർധനവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :