'കേരളാ പോലീസോ,സദാചാര പോലീസോ' സേവ് ദ ഡേറ്റിനെതിരായുള്ള കേരളാ പോലീസ് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഭിറാം മനോഹർ| Last Modified ശനി, 30 നവം‌ബര്‍ 2019 (17:19 IST)
സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടിനെതിരായ കേരളാ പോലീസ് മീഡിയ സെല്ലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകപ്രതിഷേധം. സേവ് ദ ദേറ്റ് ആയിക്കോളു...കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന സമൂഹം ഇത് കാണുന്നുണ്ടെന്നായിരുന്നു കേരളാ പോലീസ് തങ്ങളുടെ മീഡീയ സെല്ലിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് കീഴിൽ കേരളാ പോലീസ്,കേരളാ പോലീസ് ചീഫ് എന്നീ ഹാഷ്ടാഗും പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.

എന്നാൽ കേരളാ പോലീസിന്റെ നടപടി സദാചാര പോലീസിങ്ങാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം. അടുത്തിടെ വൈറലായ ഫോട്ടോഷൂട്ടുകളാണ് പോലീസിനെ
സദാചാര പോസ്റ്റിന് പ്രകോപിപ്പിചത് എന്ന് പലരും പോസ്റ്റിന് കീഴിൽ പ്രതികരിച്ചു. കേരളത്തിലെ പോലീസിന്റെ വീഴ്ചകളും ചില ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :