ശ്രീരാമന്റെ പേരെഴുതിയ വസ്ത്രംകൊണ്ട് മാറ് മറച്ചു, ഗ്ലാമർ ചിത്രം വിവാദമായതിന് പിന്നാലെ നടിക്കെതിരെ കേസ് !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 23 നവം‌ബര്‍ 2019 (16:18 IST)
ശ്രീറാം എന്നെഴുതിയ വസ്ത്രം കൊണ്ട് മാറുമറച്ച വാണി കപൂറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. താരം സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവച്ച ചിത്രം വിവാദമായതിന് പിന്നാലെ നടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുംബൈ സ്വദേശിയായ എൻ എം ജോഷിയാണ് താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്.

മതവികാരം വൃണപ്പെടുത്തുന്ന രീതിയിൽ വസ്ത്രം ധരിച്ചു എന്നതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴുത്തുമുതൽ മാറീടം വരെ മറക്കാൻ ശ്രീരാമന്റെ പേരെഴുതിയ വസ്ത്രമാണ് താരം ഉപയോഗിച്ചത് എന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ശ്രീറാം എന്നെഴുതിയ വസ്തം ധരിച്ച ഗ്ലാമർ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഉടനെ തന്നെ സംഭവം വലിയ വിവാദമായി മാറി.

വാണി മാപ്പ് പറയണം എന്ന ആവശ്യവുമായി നിരവധി പേർ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങൾ വഴി രംഗത്തെത്തി. പരാതിയെ തുടർന്ന് വാണി കപൂറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് വിശദീകരണം തേടിയിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :