ചരക്ക് സേവന നികുതി ബില്‍ ഭേദഗതിയില്‍ കേരളത്തിന് എതിര്‍പ്പ്

ജിഎസ്ടി ബില്‍ ഭേദഗതിയില്‍ കേരളത്തിന് എതിര്‍പ്പ്

priyanka| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (10:22 IST)
കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന ചരക്ക് സേവന നികുതി ബില്‍ ഭേദഗതിയില്‍ (ജിഎസ്ടി) കേരളത്തിന് എതിര്‍പ്പ്. ഇത് ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ആസക് അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് കത്തയച്ചു. മുന്‍ ധാരണയ്ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ ഭേദഗതിയെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നികുതിയുടെ നിരക്ക് കുറയ്ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും. 22 ശതമാനത്തിലധികം നികുതി പരിധി നിശ്ചയിച്ചാല്‍ മാത്രമേ കേരളത്തിന് ഗുണമുണ്ടാവുകയുള്ളുവെന്നും കത്തില്‍ തോമസ് ഐസക് പറയുന്നു. അന്തര്‍ സംസ്ഥാന നികുതി പിരിവിലെ വ്യവസ്ഥകള്‍ സംബന്ധിച്ച വിയോജിപ്പും കത്തില്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഈ നികുതി കേന്ദ്ര സര്‍ക്കാരാണ് പിരിച്ചെടുക്കുന്നത്. അത് സംസ്ഥാനങ്ങള്‍ക്ക് വീതം വയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിലും കേരളത്തിന് എതിര്‍പ്പുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :