ജി എസ് ടി യാഥാർത്ഥ്യമാകുന്നു; കോൺഗ്രസ് പിന്തുണ കേന്ദ്രം തേടി

ചരക്ക് സേവന ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡൽഹി| aparna shaji| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (08:27 IST)
ചരക്ക് സേവന നികുതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സുപ്രധാന ബില്ലുകളായിരിക്കും അവതരിപ്പിക്കുക. ജിഎസ്ടിയുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ കോണ്‍ഗ്രസ്സ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ണഘടനാ ഭേദഗതി ബില്‍ പാസാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ജിഎസ്ടി ബില്ലിനെ പിന്തുണക്കണമോ എന്ന കാര്യത്തില്‍ ഇന്ന് രാവിലെ അന്തിമ തീരുമാനമെടുക്കും. ബില്ലിനെ കുറിച്ച് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ തന്നെ അഞ്ച് ഭേദഗതികള്‍ ബില്ലില്‍ അവതരിപ്പിക്കും എന്നാണ് സൂചന. ഇന്നലെ മുതല്‍ മൂന്ന് ദിവസത്തേക്ക് സഭയില്‍ ഹാജര്‍ ആയിരിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലെ പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ നേതൃത്വത്തില്‍ സംസ്ഥാന ധനമന്ത്രിമാര്‍ യോഗം ചേര്‍ന്ന് ജിഎസ്ടി ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
തമിഴ്‌നാട് ധനകാര്യമന്ത്രിയൊഴികെ യോഗത്തില്‍ പങ്കെടുത്ത മറ്റ് മന്ത്രിമാരെല്ലം ജിഎസ്ടി ബില്ലിനെ പിന്തുണച്ചു. എന്നാല്‍ ജിഎസ്ടി ബില്‍ പാര്‍ലമെന്റില്‍ ഭരണഘടന ബില്ലായി അവതരിപ്പിക്കുന്നതിനാല്‍ ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. നിലവില്‍ പാര്‍ലമെന്റില്‍ ഭരണഘടന ബില്‍ പാസാകാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ വേണം. ഉയര്‍ന്ന നികുതി പരിധി 18 ശതമാനമായി നിജ്ജപ്പെടുത്തണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതോടെ സമാവായ ശ്രമങ്ങളും അവസാനിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :