800ല്‍ ടിന്റുവിന് മീറ്റ് റെക്കോഡ്, സജീഷിന് ഹാട്രിക് സ്വര്‍ണം

തിരുവനന്തപുരം| Joys Joy| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (16:54 IST)
ദേശീയഗെയിംസ് 800 മീറ്റര്‍ വനിതകളില്‍ ടിന്റു ലൂക്കയ്ക്കും പുരുഷന്മാരില്‍ സജീഷ് ജോസഫും സ്വര്‍ണം നേടി. മീറ്റ് റെക്കോഡോടെ ടിന്റു സ്വര്‍ണം നേടിയപ്പോള്‍ സജീഷിന് ഇത് ഹാട്രിക് സ്വര്‍ണമാണ്. കേരളത്തിന്റെ താരം അഫ്‌സല്‍ പുരുഷന്മാരുടെ 800 മീറ്ററില്‍ വെങ്കലം നേടി. സിനി മര്‍ക്കോസ് വനിതകളുടെ 800 മീറ്ററില്‍ വെങ്കലം നേടി.

അതേസമയം, വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന്റെ ശാന്തിനി അട്ടിമറി വിജയം നേടി. 100 മീറ്റര്‍ ജേതാവായിരുന്ന ദ്യുതിചന്ദിനെ പരാജയപ്പെടുത്തിയാണ് കേരളം 200 മീറ്ററില്‍ സ്വര്‍ണം നേടിയത്. രണ്ടു പതിറ്റാണ്ടിനു ശേഷം ഇത് ആദ്യമായാണ് ഒരു മലയാളിതാരം ദേശീയഗെയിംസില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. ഇതിനു മുമ്പ് ഷൈനി വിത്സണ്‍ ആണ് ഈ ഇനത്തില്‍ മെഡല്‍ നേടിയ മലയാളി താരം.

കേരളത്തിന്റെ തന്നെ അനില്‍ഡ തോമസ് ആണ് ഈ ഇനത്തില്‍ രണ്ടാമത് എത്തിയത്. 100 മീറ്ററില്‍ സ്വര്‍ണം നേടിയ ദ്യുതിചന്ദിന് 200 മീറ്ററില്‍ വെങ്കലം നേടാനേ കഴിഞ്ഞുള്ളൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :