ഐഎസ്എൽ മത്സരത്തിനിടെ വനിതാ പോലീസിനെ കയറിപ്പിടിച്ചു: യുവാവ് അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:12 IST)
ഐഎസ്എൽ മത്സരത്തിനിടെ വനിതാ പോലീസിനെ കയറിപിടിച്ച 35 കാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിൻ്റെ ഇടവേളയിലാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശി അരുൺ എം തോമസ് പോലീസുകാരിയോട് അപമര്യാദയായി പെരുമാറിയത്.

പോലീസുകാരി ഇത് ചോദ്യം ചെയ്തപ്പോൾ അരുൺ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പോലീസുകാരിയുടെ കൈ വളച്ചൊടിക്കുകയും ചെയ്തു. ഇത് കണ്ട മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് അരുണിനെ പിടികൂടിയത്. യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പാലാരിവട്ടം പോലീസ് കേസെടുത്തു. അതേസമയം ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും സ്ത്രീകൾക്ക് ഭയമില്ലാതെ ഫുട്ബോൾ മത്സരം കാണാൻ വരാമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :