മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു, ഇറച്ചി വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്ന് ആള്‍ വരുമെന്ന് പറഞ്ഞു; ഷാഫിയുടെ വെളിപ്പെടുത്തലുകള്‍

മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നാണ് ഷാഫി വാഗ്ദാനം ചെയ്തത്

രേണുക വേണു| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (08:07 IST)

ഇലന്തൂര്‍ നരബലി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി. നരബലി നടത്തിയ ശേഷം മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിങ്ങിനോടും ലൈലയോടും പറഞ്ഞിരുന്നതായി ഷാഫി പൊലീസിനോട് വെളിപ്പെടുത്തി.

മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നാണ് ഷാഫി വാഗ്ദാനം ചെയ്തത്. ഇതിനായി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേക വില കിട്ടുമെന്ന് ഷാഫി വിശ്വസിപ്പിച്ചു. മനുഷ്യമാംസം വിറ്റു കിട്ടുന്ന പണം കൊണ്ട് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഭഗവല്‍ സിങ്ങിനോടും ലൈലയോടും പറഞ്ഞു. കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാന്‍ ബെംഗളൂരുവില്‍ നിന്ന് ആള് വരുമെന്ന് പറഞ്ഞിരുന്നു. മാംസം വാങ്ങാന്‍ ആള് വരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :