കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോ? ഇലന്തൂരില്‍ നരബലി നടന്ന വീടും പറമ്പും ജെസിബി ഉപയോഗിച്ച് കുഴിച്ച് നോക്കും, വിദഗ്ധ നായകളുടെ സഹായം തേടും

രേണുക വേണു| Last Modified ശനി, 15 ഒക്‌ടോബര്‍ 2022 (08:41 IST)

ഇലന്തൂരില്‍ നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീടുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും നീക്കാന്‍ അന്വേഷണസംഘം. നരബലിയുടെ ഭാഗമായി കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്. ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ഇന്ന് തെളിവെടുപ്പ് നടക്കും.

ഇലന്തൂരിലെ വീടും പരിസരവും ജെസിബി ഉപയോഗിച്ച് കുഴിക്കാനാണ് തീരുമാനം. മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ ഉണ്ടോ എന്ന് തെരച്ചില്‍ നടത്തും. മൃതദേഹങ്ങള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിവുള്ള നായകളുടെ സഹായവും തേടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :