പാക് സൈനിക മേധാവിയുടെ ഫേസ്ബുക്കിൽ മലയാളികളുടെ തെറിവിളി, അതും നല്ല പച്ച മലയാളത്തിൽ

പാക് സൈനിക മേധാവിക്ക് മലയാളികളുടെ വക തെറിയഭിഷേകം

ന്യൂഡൽഹി| aparna shaji| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (10:04 IST)
പാക് അധീന കശ്‌മീരിലെ ഭീകരക്യാമ്പുകളില്‍ നാശം വിതച്ചാണ് ഉറി ഭീകരാക്രമണത്തിന് മറുപടി നല്കിയത്. ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യ പാകിസ്ഥാന് നൽകിയത്. അതും അപ്രതീക്ഷിതമായി. അക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സൈനിക മേധാവിയുടെ ഫേസ്ബുക്കിൽ മലയാളികളുടെ തെറിവിളി. പാക് സൈന്യത്തിലെ പി ആർ മേധാവി ജനറൽ അസിം ബജ്?‌വക്കെതിരെയാണ് മലയാളികൾ തെറിവിളിയും അസഭ്യവർഷങ്ങളും നടത്തിയത്.

ഇന്ത്യൻ സൈന്യത്തെ അനുകൂലിച്ചും അക്രമണ നടപടിയെ ആഭിനന്ദിച്ചും ഇന്നലെ തന്നെ സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ആർമിയെ പ്രോത്സാഹിപ്പിച്ച് ട്രോളുകൾ വരെ ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം. പാക് സൈന്യത്തെയും നവാസ് ഷെരീഫിനേയും പച്ചയ്ക്ക് തെറിവിളിക്കാനും മലയാളികൾ മറന്നിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :