ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്കി; തിരിച്ചടി നല്കുമെന്നും പാകിസ്ഥാന്റെ മുന്നറിയിപ്പ്

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്കി

ഇസ്ലാമാബാദ്| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (08:28 IST)
ഉറി ഭീകരാക്രമണത്തിന് മറുപടിയായി പാക് അധീന കശ്‌മീരില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ വിളിച്ചുവരുത്തി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൌതം ബംബവാലയെ വിളിച്ചുവരുത്തിയ പാക് വിദേശകാര്യ സെക്രട്ടറി ആവശ്യമെങ്കില്‍ ശക്തമായ തിരിച്ചടി നല്കുമെന്ന മുന്നറിയിപ്പും ഇന്ത്യയ്ക്ക് നല്കി.

ഇന്ത്യ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ആക്രമണത്തിന് പാക് സായുധസേന ശക്തമായ തിരിച്ചറി നല്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് യു എന്‍ പ്രസിഡന്റ് ബാന്‍ കി മൂണിന്റെ വക്താവ് സ്റ്റീഫന്‍ ദുജറിക് ആവശ്യപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :