എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് പാക് അവകാശവാദം; ഒരു സൈനികനെ ബന്ധിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ സൈനികനെ ബന്ദിയാക്കിയതായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (08:02 IST)
ഉറി ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞദിവസം പാക് അധീന കശ്‌മീരില്‍ നടത്തിയ മിന്നലാക്രമണത്തിന് ഇന്ത്യയ്ക്ക് തിരിച്ചടി നല്‌കിയതായി പാകിസ്ഥാന്‍. എട്ടു സൈനികരെ വധിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. ഒരു സൈനികനെ ബന്ധിയാക്കിയെന്നും പാകിസ്ഥാന്‍ പറയുന്നു.

പാക് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഡോണ്‍’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തട്ടപാണിയിലെ നിയന്ത്രണരേഖക്ക് സമീപമുണ്ടായ വെടിവെപ്പിലാണ് എട്ടു ഇന്ത്യന്‍ സൈനികരെ വധിച്ചത്. ചന്ദു ബാബുലാല്‍ ചൗഹാനെ (22) ബന്ദിയാക്കിയെന്നാണ് ‘ഡോണ്‍’ റിപ്പോര്‍ട്ട്.

എന്നാല്‍, പാക് ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ മരിച്ചെന്ന വാര്‍ത്ത ഇന്ത്യ നിഷേധിച്ചു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ പ്രതികരിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :