വ്യോമാതിര്‍ത്തിയിലും പാകിസ്ഥാന് വിലക്കേര്‍പ്പെടുത്തും; ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും സൂക്ഷ്‌മനിരീക്ഷണത്തില്‍

വ്യോമാതിര്‍ത്തിയിലും പാകിസ്ഥാന് വിലക്കേര്‍പ്പെടുത്തും

ന്യൂഡല്‍ഹി| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (09:23 IST)
വ്യോമാതിര്‍ത്തിയിലും പാകിസ്ഥാന് വിലക്കേര്‍പ്പെടുത്താന്‍ നീക്കം. പാകിസ്ഥാന് എതിരെയുള്ള നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. കഴിഞ്ഞദിവസം പാക് അധീന കശ്‌മീരിലെ തീവ്രവാദി കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതിനു പിന്നാലെയാണ് വ്യോമാതിര്‍ത്തിയിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

നിയന്ത്രണം നിലവില്‍ വന്നാല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കും തിരിച്ചും നേരിട്ടുള്ള വ്യോമബന്ധം പൂര്‍ണമായും നിലയ്ക്കും. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വ്വീസുകളും പ്രധാനമന്ത്രിയുടെ ഓഫീസ് സൂക്ഷ്‌മനിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്.

ഉറി ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. സിന്ധു നദീജല കരാര്‍ പുന:പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാകിസ്ഥാന് നല്കി വന്നിരുന്ന പ്രത്യേക പരിഗണനയുള്ള രാജ്യമെന്ന പദവി നേരത്തെ എടുത്തു കളഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :