കിളിമാനൂര്‍|
Last Modified വെള്ളി, 29 മെയ് 2015 (16:58 IST)
വിശ്വാസ്യതയ്ക്ക് പേരുകേട്ട കേരള ലോട്ടറിക്കു വിനയാകുന്ന രീതിയില്‍ ഒരേ നമ്പരില്‍ രണ്ട് ലോട്ടറികള്‍ വില്‍പ്പനയ്ക്കെത്തി. കിളിമാനൂര്‍ എസ്.എന്‍.തിയേറ്ററിനടുത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന ഷാനവാസില്‍ നിന്ന് ലോട്ടറി വാങ്ങിയ ആളിനാണു ഒരേ നമ്പരിലുള്ള രണ്ട് ലോട്ടറികളും ലഭിച്ചത്.
തിങ്കളാഴ്ച നറുക്കെടുപ്പു നടന്ന വിന്‍വിന്‍ W 309 ലോട്ടറിയുടെ WH- 315857 നമ്പരിലുള്ള രണ്ട് ടിക്കറ്റുകള്‍ അച്ചടിച്ചു വന്നത്.
അന്വേഷണത്തില്‍ ലോട്ടറി മൊത്തക്കച്ചവടക്കാരായ ഭഗവതി ഏജന്‍സിയില്‍ നിന്നാണു തനിക്ക് ഈ രണ്ട് ലോട്ടറികളും ലഭിച്ചതെന്ന് ഷാനവാസ് പറഞ്ഞു. എന്തായാലും ഈ ടിക്കറ്റിനു ഭാഗ്യമില്ലാതെ പോയത് രക്ഷയായി - ലോട്ടറി വകുപ്പിന്.