ലോ അക്കാദമി: വിദ്യാര്‍ഥികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി, അംഗീകാരം നൽകിയതിന്റെ രേഖകളില്ലെന്ന് കേരള സര്‍വകലാശാല

ലോ അക്കാദമിയിൽ ഇന്റേണൽ മാർക്കിലും ഹാജറിലും ക്രമക്കേടെന്ന് ഉപസമിതി

തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 26 ജനുവരി 2017 (14:48 IST)
തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സിൻഡിക്കേറ്റ് ഉപസമിതി നടത്തിവന്ന തെളിവെടുപ്പ് പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് നാളെയാണ് സർവകലാശാലയ്ക്കു സമർപ്പിക്കുക.

ഇന്റേണല്‍ മാര്‍ക്കുമായും ഹാജറുമായും ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ട്. കൂടാതെ ജാതി പറഞ്ഞുളള അധിക്ഷേപത്തിലും വാസ്തവമുണ്ട്. ലേഡീസ് ഹോസ്റ്റലില്‍ സ്വകാര്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്നുള്ള ആരോപണവും സത്യമാണെന്നും ഉപസമിതിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അതേസമയം, ലോ അക്കാദമി നിലനില്‍ക്കുന്ന ഭൂമി സര്‍ക്കാരിനെ കബളിപ്പിച്ചാണ് കൈവശം വെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ലോ അക്കാദമിക്ക്​ അംഗീകാരം നൽകിയതിന്റെ രേഖകളും അക്കാദമിയുടെ കൈവശമുള്ള ഭൂമിയെ കുറിച്ചുള്ള​ കൃത്യമായ വിവരവും തങ്ങളുടെ പക്കല്‍ ഇല്ലെന്ന് കേരളാ സർവകലാശാല അറിയിച്ചു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :