തിരുവനന്തപുരം|
Last Modified ചൊവ്വ, 24 ജനുവരി 2017 (12:05 IST)
തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പളും ചാനലിലെ പാചകപരിപാടി അവതാരകയുമായ ലക്ഷ്‌മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍. ലക്ഷ്‌മിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചെന്നാണ് ആരോപണം. ഒരു വാര്‍ത്താചാനലിനോട് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലക്ഷ്‌മി നായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ജോലി ചെയ്യിച്ചു. യൂണിഫോമിട്ട് വിദ്യാര്‍ത്ഥികള്‍ ബിരിയാണി വിളമ്പിയതായും ജോലിക്ക് കൂലിയായി കിട്ടുന്നത് ഇന്റേണല്‍ മാര്‍ക്ക് ആണെന്നും വിദ്യാര്‍ത്ഥി വെളിപ്പെടുത്തി.
കൂടാതെ, ജാതി പറഞ്ഞ് ദളിത് വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ചതായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ വലിച്ചെറിഞ്ഞതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ എല്ലാം ലക്ഷ്‌മി നായര്‍ നിഷേധിച്ചു.