കണ്ണൂരിൽ ക്രിക്കറ്റ് കളിക്കിടെ ഐസ്‌ക്രീം ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (18:13 IST)
കണ്ണൂരിൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. ശ്രീവര്‍ധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

ക്രിക്കറ്റ് കളിക്കുന്നതിനിടയിലായിരുന്നു സംഭവം. കളിക്കിടെ പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് പോയപ്പോള്‍ കുട്ടികള്‍ അതെടുക്കാന്‍ പോകുകയായിരുന്നു. പറമ്പിന്റെ മതിലിന് അരികിലുണ്ടായിരുന്ന ബോൾ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകൾ കുട്ടികളുടെ ശ്രദ്ധയില്‍പെട്ടു. ശ്രീവര്‍ധന്‍ ഇത് എടുക്കുകയും സംശയം തോന്നിയതോടെ വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. ഇതിനിടയാണ് ബോംബ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.

പന്തിന്‍റെ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പിനകത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചുണ്ടാക്കുന്നതാണ് ഐസ്‌ക്രീം ബോംബ്. നേരത്തെയും കണ്ണൂരിൽ ഐസ്‌ക്രീം ബോംബ് പൊട്ടിയതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :