പൂ‌നം പാണ്ഡെയെ മർദ്ദിച്ച കേസിൽ ഭർ‌ത്താവ് വീണ്ടും അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 നവം‌ബര്‍ 2021 (13:47 IST)
നടി പൂനം പാണ്ഡെയെയ് മർദ്ദിച്ച കേസിൽ ഭർത്താവ് സാം ബോംബെഅറസ്റ്റിൽ. തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് നടി മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്‌ചയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈയ്‌ക്കും മുഖത്തും പരിക്കേറ്റ പൂനം പാണ്ഡെ ആശുപത്രിയിൽ ചികിത്സയിലാണ്.

നേരത്തേയും ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി പൂനം രംഗത്ത് വന്നിരുന്നു. അന്ന് ഇയാളെ ഗോവൻ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് നടി പരാതി പിൻവലിച്ച് ഇയാളെ പുറത്തുകൊണ്ടുവന്നിരുന്നു.ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവുള്ളുവെന്നും അത് പറഞ്ഞു പരിഹരിച്ചുവെന്നുമായിരുന്നു അന്ന് പൂനം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :