അനുബന്ധ വാര്‍ത്തകള്‍
- 'മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല'; വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്
- ഓണബംബര്‍ ഭാഗ്യശാലി ശ്രീവരാഹം സ്വദേശി അനൂപ്; ടിക്കറ്റ് എടുത്തത് ഇന്നലെ വൈകിട്ട്
- രണ്ടു യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചു
- ബംബര്‍ സമ്മാനങ്ങള്‍ അടിച്ചെങ്കില്‍ അടുത്തതായി ചെയ്യേണ്ടത് ഇതൊക്കെ
- ഓണം ബംബര്‍: 25 കോടി അടിച്ചത് ഇന്നലെ രാത്രി എടുത്ത ടിക്കറ്റിന്
റെയില്‍പ്പാതയില്‍ തിരിച്ചടി; കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളി കര്‍ണാടക
കേരളം മുന്നോട്ടുവെച്ച മൂന്നു റെയില്‍പാത നിര്‍ദേശങ്ങളും കര്‍ണാടക തള്ളി. തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട്, കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കേരളം കര്‍ണാടകയുടെ സഹകരണം തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കര്‍ണാടക തള്ളി.
പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നുപോകുന്ന ഈ പാതകള്‍ കര്‍ണാടക നേരത്തെ തള്ളിയതാണെന്നും അംഗീകരിക്കാനാകില്ലെന്ന് വീണ്ടും അറിയിച്ചുവെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.