ബംബര്‍ സമ്മാനങ്ങള്‍ അടിച്ചെങ്കില്‍ അടുത്തതായി ചെയ്യേണ്ടത് ഇതൊക്കെ

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2022 (15:28 IST)
ബംബര്‍ സമ്മാനങ്ങള്‍ അടിച്ചെങ്കില്‍ അടുത്തതായി ചെയ്യേണ്ടത് ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും സ്റ്റാമ്പ് രസീത് ഫോറം ഡൗണ്‍ലോഡ് ചെയ്യണം. ഈ ഫോമില്‍ ഒരു രൂപയുടെ റവന്യു സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മറ്റുവിവരങ്ങള്‍ അക്ഷരത്തെറ്റില്ലാതെ ഈ രസീതില്‍ പൂരിപ്പിക്കണം. പ്രായ പൂര്‍ത്തിയാകാത്ത ഒരാള്‍ക്കാണ് സമ്മാനം ലഭിച്ചതെങ്കില്‍ ഒരു ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

ഇത്തവണത്തെ ഓണം ബംബര്‍ 25 കോടി അടിച്ചത് ഇന്നലെ രാത്രി എടുത്ത ടിക്കറ്റിനാണ്. തിരുവനന്തപുരം ജില്ലയിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. 25 കോടി ലഭിച്ച ഒന്നാം സമ്മാനം TJ750605എന്ന് ടിക്കറ്റിനാണ്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സിയിലെ തങ്കരാജാണ് ഈ ടിക്കറ്റ് വിറ്റത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. വിദേശത്തെ ബംബര്‍ ലോട്ടറികളില്‍ 50കോടിയൊക്കെ ലഭിക്കുമ്പോള്‍ ടിക്കറ്റ് വില 20000ഓക്കെ ആണെന്നും എന്നാല്‍ കേരളത്തില്‍ 25 കോടിയുടെ ടിക്കറ്റിന് 500 രൂപയാണെന്നും ധനമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :