ആഴ്ചകള്‍ക്കു ശേഷം രാജ്യത്ത് രോഗമുക്തരേക്കാള്‍ കൂടുതലായി രോഗബാധിതര്‍; മരണസംഖ്യ കുറയുന്നു

ശ്രീനു എസ്| Last Modified വ്യാഴം, 8 ജൂലൈ 2021 (09:39 IST)
ആഴ്ചകള്‍ക്കു ശേഷം രാജ്യത്ത് രോഗമുക്തരേക്കാള്‍ കൂടുതലായി രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചത് 45,892 പേര്‍ക്ക്. 44,291 പേരാണ് രോഗമുക്തരായത്. കൂടാതെ രോഗം ബാധിച്ച് 817 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,09,557 ആയി ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച മരണപ്പെട്ടത് 4,05,028 പേരാണ്. നിലവില്‍ 4,60,704 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 36.48 കോടിയിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :