ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ സൈന്യം വധിച്ചു

ശ്രീനു എസ്| Last Modified വ്യാഴം, 8 ജൂലൈ 2021 (10:50 IST)
ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ സൈന്യം വധിച്ചു. പുല്‍വാമയിലും കുല്‍ഗാമിലും ഹന്ദ്വാരയിലും നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം അഞ്ചുഭീകരരെ വധിച്ചത്. ഇതില്‍ രണ്ടുഭീകരരെ ഇന്നു രാവിലെയാണ് വധിച്ചത്. പുല്‍വാമയിലെ ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്. രാവിലെ നടത്തിയ തിരച്ചിലില്‍ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സിആര്‍പിഎഫും കശ്മീര്‍ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :