ഞായറാഴ്‌ച മുതൽ കാലവർഷം ശക്തിപ്രാപിക്കാൻ സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (16:42 IST)
കേരളത്തിൽ ഞായർ,തിങ്കൾ ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത. അഞ്ചിന് ഇടുക്കി,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,ജില്ലകളിലും തിങ്കളാഴ്‌ച്ച എറണാകുളം,ഇടുക്കി,മലപ്പുറം,കണ്ണൂർ,കോഴിക്കോട്,കാസർകോട് ജില്ലകളിലും വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട മഴയാണ് സംസ്ഥാനത്ത് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതും വിലക്കിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :