അനുബന്ധ വാര്‍ത്തകള്‍
- ദുരിതപ്പെയ്ത്ത് തുടരുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- 20 മിനിറ്റിൽ ഫുൾ ചാർജാവും, നിരക്ക് 10.62 രൂപ മുതൽ: പാലക്കാട് ജില്ലയിൽ കെഎസ്ഇബി ചാർജിങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു
- സെൽഫി: കടലിൽ വീണ ഫോട്ടോ ഗ്രാഫർക്ക് ദാരുണാന്ത്യം
- തിരുവനന്തപുരത്ത് ആഴിമലയില്‍ പാറക്കെട്ടില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് തിരയടിച്ച് മരണപ്പെട്ടു
- ഇനി ഞായറാഴ്ചയും ലോട്ടറി: സംസ്ഥാനത്തെ പുതിയ ലോട്ടറിയുടെ പേര് ഫിഫ്റ്റി-ഫിഫ്റ്റി
കേരളത്തിലെ വ്യാപക മഴയ്ക്ക് കാരണം ചക്രവാത ചുഴികള്‍; വരുന്നു മണ്‍സൂണ്‍
ലക്ഷദ്വീപിന് സമീപവും വടക്കന്‍ തമിഴ്നാട്ടിലും നിലനില്‍ക്കുന്ന ചക്രവാത ചുഴികള്‍ കേരളത്തില്‍ മഴ തുടരാന്‍ കാരണമാകുന്നതായി കാലാവസ്ഥ വകുപ്പ്. കൂടാതെ പടിഞ്ഞാറന്‍ കാറ്റും ശക്തി പ്രാപിച്ചു. മണ്‍സൂണ്‍ ആന്‍ഡമാന്‍ ദ്വീപ സമൂഹങ്ങളില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് എത്തും. 24 നും 27 നും ഇടയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമായി തുടരാനാണ് സാധ്യത.