സംസ്ഥാനത്ത് തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (08:43 IST)
സംസ്ഥാനത്ത് തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ല. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ വ്യക്തമാക്കി. സിനിമാ മേഖലയിലെ വിവിധ സംഘടനകളുമായി ഉണ്ടായ ചര്‍ച്ചയിലാണ് തീരുമാനം. തിയേറ്ററുകള്‍ തുറന്നാലും ആളുകള്‍ കാണാന്‍ തീയേറ്ററുകളില്‍ എത്തുമെന്നകാര്യത്തില്‍ സംശയമാണ്. ഈമാസം 15 മുതല്‍ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.

അതിനാല്‍ ഒരുമാസത്തേക്കെങ്കിലും തിയേറ്ററുകള്‍ അടഞ്ഞുതന്നെ കിടക്കും. അതേസമയം ട്രയല്‍ റണ്‍ എന്നനിലയില്‍ കോര്‍പറേഷന്റെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താമെന്ന നിര്‍ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :