അക്കിത്തത്തിന്റെ ഓര്‍മ്മകള്‍ മലയാളികള്‍ ഉള്ളിടത്തോളം നിലനില്ക്കുകതന്നെ ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി

ശ്രീനു എസ്| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (11:32 IST)
മഹാകവി അക്കിത്തത്തിന്റെ ഓര്‍മകള്‍ മലയാളികള്‍ ഉള്ളിടത്തോളം നിലനില്ക്കുകതന്നെ ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

കേരളത്തിന്റെ പ്രിയപ്പെട്ട മഹാകവി അക്കിത്തം വിടപറഞ്ഞു. ആദരാഞ്ജലികള്‍. എട്ടു പതിറ്റാണ്ടോളം നിറഞ്ഞു നിന്ന കാവ്യജീവിതത്തിനു പരിസമാപ്തി ആയിരിക്കുന്നു. ആധുനിക മലയാളകവികളുടെയിടയില്‍, ആശയങ്ങളുടെ വിപുലത കൊണ്ടും, രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്‌കാരത്തതിലുള്ള ലാളിത്യം കൊണ്ടും ഒക്കെ ഏറെ ഉന്നതിയില്‍ നിന്ന കവിയായിരുന്നു അക്കിത്തമെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :