തമിഴ്നാടിന് കൊവിഡ് വിസ്ക് യൂണിറ്റുകൾ നിർമ്മിച്ചുനൽകി കേരളം

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (12:54 IST)
തിരുവനന്തപുരം: കൊവിഡ് പരിശോധനകൾക്കായി സാംപിളുകൾ ശേഖരിക്കുന്നതിനായുള്ള കോവിഡ് വിസ്ക് യൂണിറ്റുകള്‍ തമിഴ്നാടിന് നിര്‍മിച്ചു നല്‍കി കേരളം. തേനി എംപിയായ രവീന്ദ്ര കുമാറിന്റെ ആവശ്യപ്രകാരമാണ് 18 കൊവിഡ് വിസ്ക്‌ യൂണിറ്റുകൾ കേരളം നിർമ്മിച്ചു നൽകിയത്. തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്‍റെ കമകനാണ് ഇദ്ദേഹം. തിരുവണ്ണാമലൈ, തേനി, വെല്ലൂര്‍ എന്നീ ആശുപത്രികളിലേക്കാണ് ആദ്യഘട്ടത്തില്‍ കൊവിഡ് വിസ്കുകൾ കൈമാറിയിരികുന്നത്.

35,000 രൂപയാണ് ഒരു കൊവിഡ് വിസ്ക് യൂണിറ്റിന്റെ നിര്‍മ്മാണച്ചെലവ്. തമിഴ്നാടിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളും കൊവിഡ് വിസ്ക് യൂണിറ്റ് നിര്‍മ്മാണത്തിനായി കേരളത്തെ സമീപിച്ചിട്ടുണ്ട്. കൊവിഡ് രോഗികളിൽനിന്നും, രോഗം സംശയിക്കുന്നവരിൽനിന്നും സുരക്ഷിതമായി ശ്രവ സാംപിളുകൾ ശേഖരിക്കുന്നതിനാണ് കോവിഡ് വിസ്കുകൾ എന്ന് അറിയപ്പെടുന്ന ചെറു കിയോസ്കുകൾ നിർമ്മിച്ചിരിക്കുന്നത്. ഒരാളിൽനിന്നും രണ്ട് മിറ്റിറ്റുകൊണ്ട് ശ്രവങ്ങൾ ശേഖരിയ്ക്കാൻ ഇതിലൂടെ സാധിയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :