സെൽടോസിന്റെ ഇലക്ട്രിക് പതിപ്പ് ഈ വർഷം തന്നെ വിപണിയിലെത്തും, ആദ്യം ചൈനയിൽ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (11:45 IST)
ആദ്യ വാഹനം കോണ്ട് തന്നെ ഇന്ത്യൻ വാഹന വിപണി കീഴടക്കിയ വാഹന നിർമ്മാതാക്കളാണ് കിയ. വിപണിയിലെത്തി വെറും ഏഴു മാസങ്ങൾ കൊണ്ട് 81,784 സെൽടോസ് യൂണിറ്റാണ് കിയ നിരത്തുകളിൽ എത്തിച്ചത്. ഈ സെഗ്‌മെന്റിക് ഏറ്റവുമധികം വിൽക്കപ്പെടുന്ന വാഹനം എന്ന നേട്ടം സെൽടോസ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് ഈ വർഷം തന്നെ വിപണിയിലെത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് കിയ

ആദ്യം ചൈനീസ് വിപണിയിലാണ് വാഹനം എത്തുക. ഈ വർഷം രണ്ടാം പകുതിയിൽ തന്നെ വാഹാനം വിപണിയിലെത്തും. ജിയാങ്‌സു പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന DYK ഓട്ടോമൊബൈൽ മാനുഫാക്‌ചറിംഗ് പ്ലാന്റിലാണ് കിയ സെൽറ്റോസ് ഇവി നിർമിക്കുന്നത്. ഇന്ത്യയിൽ വാഹനം എപ്പോൾ എത്തുമെന്ന് വ്യക്തമല്ല. 2021ഓടെയായിരിക്കും സെൽടോസ് ഇവി ഇന്ത്യൻ വിപണിയിലെത്തുക എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :