ക്യാൻസർ രോഗിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ 65 കാരൻ സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2020 (11:04 IST)
പുതുച്ചേരി: ക്യാൻസർ രോഗിയായ ഭാര്യയെ അശുപത്രിയിലെത്തിക്കാൻ 65 കാരൻ ഭാര്യയുമായി സൈക്കിൾ ചവിട്ടിയത് 130 കിലോമീറ്റർ. ഭാര്യ മഞ്ജുളയെ അശുപത്രിയിലെത്തിക്കാൻ മറ്റു മാർഗങ്ങൾ ലഭിയ്ക്കാതെ വന്നതോടെയാണ് സൈക്കിളിൽ ഭാര്യയുമായി അറിവഴകൻ യാത്ര ആരംഭിച്ചത്. യത്രയിൽ ഭാര്യ വീണുപോകാതിരിക്കാൻ കയറുകൊണ്ട് തന്റെ ദേഹത്തേയ്ക് അറിവഴകൻ കെട്ടിയിട്ടിരുന്നു.

മാർച്ച് 31ന് രാവിൽ 4.45നാണ് ഭാര്യയെ പിന്നിലിരുത്തി അറിവഴകൻ യാത്ര ആരംഭിച്ചത്. രാത്രി 10.15ഓടെ ഇവർ ആശുപത്രിയിലെത്തി. ഇതിനിടയിൽ രണ്ട് മണിജുർ മാത്രമാണ് വിശ്രമിച്ചത്. ലോക്‌ഡൗണിനെ തുടർന്ന് റീജണൽ ക്യാൻസർ സെന്റർ അടച്ചിരുന്നു എങ്കിലും ഇവരുടെ അവസ്ഥ പരിഗണിച്ച് ചികിത്സ ഒരുക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം മടങ്ങിപ്പോകാൻ ക്യാൻസർ സെന്ററിലെ അധികൃതർ ആബുലൻസ് ഒരുക്കി നൽകി. ഒരു മാസത്തേയ്ക്കുള്ള മരുന്നും ഇവർക്ക് സൗജന്യമായി നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :