വാക്‌സിന്റെ കരിഞ്ചന്തയ്‌ക്ക് കൂട്ടുനിൽക്കുന്നു, കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

അഭിറാം മനോഹർ| Last Updated: ബുധന്‍, 2 ജൂണ്‍ 2021 (14:35 IST)
കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്രം വാക്സീന്റെ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നാണ് സംസ്ഥാനത്തിന്റെ ആരോപണം. ന്യായവിലയ്ക്ക് വാക്‌സിൻ നൽകാൻ കേന്ദ്രത്തിന് കഴിയുന്നില്ലെന്ന് കേരളം ഹൈക്കോടതിയെ അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് വാക്സീന്‍റെ ലഭ്യതക്കുറവ് ചോദ്യം ചെയ്തുളള പൊതു താൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സ്വകാര്യ ആശുപത്രികൾ കൂട്ടത്തോടെ വാക്സീൻ വാങ്ങുന്നതാണ് ക്ഷാമത്തിന് കാരണമെന്ന് ഹ‍ർജിക്കാർ അറിയിച്ചു. കേന്ദ്രം കരിഞ്ചന്തയ്‌ക്ക് കൂട്ടുനിൽക്കുന്നുവെന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി.

സർക്കാരിന് കിട്ടാത്ത വാക്സീൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് കിട്ടുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ സംശയം. സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വിതരണത്തിന്റെ കുത്തകാവകാശം നൽകരുതെന്നും കോടതി പരാ‍മർശിച്ചു. സ്വകാര്യ ആശുപത്രികൾ വാങ്ങുന്ന വിലയ്ക്ക് വാക്‌സിൻ വാങ്ങാൻ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :