ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

 sabarimala , kerala government , സർക്കാർ , സുപ്രീംകോടതി , ശബരിമല , മണ്ഡലകാലം
ന്യൂഡല്‍ഹി| Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (19:20 IST)
ശബരിമലയിൽ പ്രത്യേക നിയമനിർമ്മാണത്തിന് സംസ്ഥാന തയ്യാറെടുക്കുന്നു. സുപ്രീംകോടതിയിലാണ് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചത്.

ഭരണകാര്യങ്ങളിലുൾപ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിർമാണം നടത്തുമെന്നാണ് സർക്കാർ രേഖാമൂലം സുപ്രീംകോടതിയെ അറിയിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ജസ്‌റ്റീസ് എം വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി നാലാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു.

മണ്ഡലകാലം തുടങ്ങാനിരിക്കുന്നതിനാൽ അതിന് വേണ്ട സുരക്ഷാ നടത്തിപ്പ് വിലയിരുത്തൽ സംസ്ഥാനപൊലീസ് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

ഇതിനിടെയാണ് ഭരണകാര്യങ്ങൾ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുന്ന കാര്യം സംസ്ഥാനസർക്കാർ തന്നെ കോടതിയെ അറിയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :