ഇൻകം ടാക്സ് ഫയൽ ചെയ്യാൻ മറന്നുപോയോ ? ഇനിയും അവസരം ഉണ്ട്, അറിയൂ !

Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (16:25 IST)
ആദായ നികതി ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയിലും റിട്ടേൺ ഫയൽ ചെയ്യാൻ സധിച്ചില്ലെ. ഇനി എന്തു ചെയ്യും എന്ന് ഭയപ്പെടേണ്ട. ഇനിയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ അവസരം ഉണ്ട്. നൽകിയ സമയപരിധിക്ക് ശേഷവും അദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ അവസരം നൽകുന്നുണ്ട്.

പക്ഷേ പിഴ തുക അടക്കേണ്ടി വരും എന്ന് മാത്രം. 5000രൂപ മുതൽ 10,000 രൂപ വരെയാണ് ഇതിനായി പിഴ തുക ഈടാക്കുക. വൈകുന്ന കാലാവധിക്ക് അനുസരിച്ചാണ് പിഴ തുക തീരുമാനിക്കുക. ഡിസംബർ 31 മുൻപ് ആദായ നികുതി ഫയൽ ചെയ്യ്യുന്നവർ 5000 രൂപ പിഴ നൽകിയാൽ മതിയാകും. ജനുവരി ഒന്നിനും മാർച്ച് 31നും ഇടയിലാണ് ഫയൽ ചെയ്യുന്നത് എങ്കിൽ പിഴ 10,000 രൂപയായി വർധിക്കും. അഞ്ച് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനം ഉള്ളവർ വൈകി ആദയ നികുതി ഫയൽ ചെയ്യുമ്പോൾ പിഴ തുകക്ക് പുറമേ 1000 രൂപ കൂടി നൽകേണ്ടി വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :