അനുബന്ധ വാര്‍ത്തകള്‍
- മഴക്കെടുതി നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ 52.27 കോടി; വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു
- കുത്തിയൊലിക്കുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ റോപ്പിൽ ഗർഭിണിയും കുഞ്ഞും, തൊഴുത് നന്ദി അറിയിച്ച് അമ്മ
- മുന്നറിയിപ്പിന്റെ വില; അന്ന് ക്യാമ്പിലേക്ക് മാറി, പ്രളയത്തിൽ കുലുങ്ങാത്ത മണ്ണ് ഇന്ന് ചതിക്കില്ലെന്ന് കരുതി, ഇന്ന് ചതിച്ചു !
- ‘പുത്തുമലയിൽ ഇപ്പോഴും മഴ പെയ്യുന്നുണ്ട്, മണ്ണിനടിയിൽ ആരോക്കെയോ മഴ കൊളളുന്നുണ്ട്‘; നേർസാക്ഷി കുറിപ്പ്
- കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഇന്ന് എവിടെയും റെഡ് അലർട്ട് ഇല്ല; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മഴയുടെ ശക്തികുറയുന്നു. ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. ദിവസങ്ങളായി കനത്ത മഴ പെയ്തിരുന്ന വടക്കൻ ജില്ലകളിലും മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴ കുറഞ്ഞതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് കുറഞ്ഞു. വെള്ളക്കെട്ട് കുറഞ്ഞ സ്ഥലങ്ങളിൽ വീടുകളിലേക്ക് ആളുകൾ മടങ്ങിത്തുടങ്ങി. മഴ കുറഞ്ഞ സാഹചര്യത്തിൽ അണക്കെട്ടുകളുടെ ഷട്ടറുകൾ താഴ്ത്തി.
സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും മഴക്കെടുതി രൂക്ഷമാണ്. ഇതിനോടകം 76 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വയനാട് കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 13 ആയി. 50 പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്.