രാഹുൽ ഗാന്ധിയോട് സങ്കടങ്ങൾ പറഞ്ഞ് പോത്തുകല്ല് ദുരിതാശ്വാസ ക്യാംപിലെ ദുരിതബാധിതർ !

Last Updated: ഞായര്‍, 11 ഓഗസ്റ്റ് 2019 (17:26 IST)
മലപ്പുറത്ത് ഉരുൾപ്പൊട്ടലുണ്ടായ കവളപ്പാറക്ക് സമീപത്തെ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ഉച്ച കഴിഞ്ഞ് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധി നേരെ പോത്തുകല്ലിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് തിരിക്കുകയായിരുന്നു.

കെ‌സി വേണുഗോപൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരോടൊപ്പമാണ് രാഹുൽ ഗാന്ധി. പോത്തുകല്ലിലെ ദുരിതാശ്വസ ക്യാംപിൽ എത്തിയത്. കവളപ്പാറയിൽനിന്നും സമീപ പ്രദേശങ്ങളിൽനിമുള്ള ആളുകളെ താമസിച്ചിരിക്കുന്ന ദുരിതശ്വാസ ക്യാംപാണ് പോത്തുകല്ലിലേത്.

ക്യംപിലെത്തിയ രാഹുൽ ഗാന്ധിയോടെ ജനങ്ങൾ സങ്കടങ്ങൾ ബോധിപ്പിച്ചു. ആളുകൾ പറയുന്നതെന്താണെന്ന്. കെസി വേണുഗോപാലിൽനിന്നും രാഹുൽ ഗാന്ധി ചോദിച്ചറിയുന്നുണ്ടായിരുന്നു. സംസ്ഥാന സർകാർ ദുരിത ബാധിതർക്കും വീടു നഷ്ടപ്പെട്ടവർക്കും സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ രാഹുൽ ഗാന്ധി കെ സി വേണുഗോപാലിൽനിന്നും ചോദിച്ചറിഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :