നിയമസഭാ തിരഞ്ഞെടുപ്പ് 2026: കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ രണ്ടാം വാരമാകാന്‍ സാധ്യത
ഫെബ്രുവരി 25 നു മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം നടത്തും
കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരമാകാന്‍ സാധ്യത. ഈസ്റ്റര്‍ കഴിഞ്ഞ് ഏപ്രില്‍ ആറിനും 10 നും ഇടയിലുള്ള ദിവസത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. മേയ് ആദ്യവാരം തിരഞ്ഞെടുപ്പ് ഫലം വരും.
ഫെബ്രുവരി 25 നു മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം നടത്തും. പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.
2021 ല്‍ ഒറ്റ ഘട്ടമായി ഏപ്രില്‍ ആറിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്. ഫെബ്രുവരി 26 നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം. മേയ് രണ്ടിനു ഫലപ്രഖ്യാപനം നടന്നു.