സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (17:52 IST)
സസര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ആഗസ്റ്റ് 10 വരെ അവസരം. സംസ്ഥാനത്തെ 104 സര്‍ക്കാര്‍ ഐ.ടി.ഐകളിലായി 72 ആറു മാസ, ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന്
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ഈ മാസം 10 വരെ ദീര്‍ഘിപ്പിച്ചതായി ഐ ടി ഐ അഡി.ഡയറക്ടര്‍ അറിയിച്ചു. ജൂലൈ 30 ആയിരുന്നു അവസാന തിയതി. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള പ്രോസ്പെക്ടസും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വകുപ്പ്
വെബ്സൈറ്റിലും
(https://det.kerala.gov.in),
ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്.
വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച്
ഓണ്‍ലൈന്‍ വഴി 100/ രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ നല്‍കിയ ശേഷം നിശ്ചിത തീയതിയില്‍ ജാലകം അഡ്മിഷന്‍ പോര്‍ട്ടലിലും, ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷന്‍ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേയ്ക്കുളള പ്രവേശന സാധ്യത വിലയിരുത്താം.
അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുളള വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും ലഭിക്കും.