ഇന്ന് ബിവറേജും ബാറും തുറക്കില്ല, ഡ്രൈ ഡേ; കാരണം ഇതാണ്

രേണുക വേണു| Last Modified ഞായര്‍, 26 ജൂണ്‍ 2022 (08:37 IST)

കേരളത്തില്‍ ഇന്ന് ഡ്രൈ ഡേ. സംസ്ഥാനത്തെ ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും ഇന്ന് തുറക്കില്ല. ലോക ലഹരി വിരുദ്ധ ദിനം ആയതിനാലാണ് ഇന്ന് മദ്യവില്‍പ്പനയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ 26 നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാന്‍ 1987 ഡിസംബറില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയാണ് തീരുമാനിച്ചത്. മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലോക ലഹരി വിരുദ്ധദിനം ആചരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :